കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍
വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം 2024 എന്ന ശീർഷകത്തിൽ SSLC,+2, Degree ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള പ്രോഗ്രാം ഉൽഘാടനം ചെയ്തു.
സോഷ്യൽ മീഡിയയുടെ ദുരുപയോഗം എല്ലാ സീമകളും ലംഘിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അതിന് അടിമകൾ ആകരുതെന്നും കുട്ടികളെ നേരിന്റെ പാതയിൽ നയിക്കാൻ രക്ഷിതാക്കൾ ജാഗരൂകാരായിരിക്കണമെന്നും അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.
Blaze ചെയർമാൻ അബ്ദുറഹ്മ്ൻ പൂനൂർ മുഖ്യ പ്രഭാഷണം നടത്തി.ഖാദർ മാസ്റ്റർ അൽ മുന സ്കൂൾ, സെൻട്രൽ കമ്മിറ്റി വനിത വിംഗ് ജനറൽ സെക്രട്ടറി സഹല പാറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. മുജീബ് കൊളത്തൂർ, സൈനു കുമളി, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ വേങ്ങര, ബഷീർ ആലുങ്ങൽ, നജ്മുദ്ദീൻ മാസ്റ്റർ, ഹുസൈൻ ചേലാമ്പ്ര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ചടങ്ങിന് മഹ്മൂദ് പൂക്കാട് സ്വാഗതവും അസ്ലം കൊളക്കാടൻ നന്ദിയും പറഞ്ഞു.
സ്കൂള്‍ വാഹനങ്ങളിൽ തോന്നും പടി കുട്ടികളെ കൊണ്ട് പോവാൻ അനുവദിക്കില്ല :സുരക്ഷ നിർദ്ദേശങ്ങളുമായി എംവിഡി