കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് പിറന്നാള്‍
ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.

സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പര്‍ വണ്‍ ആണെന്നാണ് ഇസ്രാഈലിന്റെ അവകാശവാദം. എന്നാല്‍ ആ അവകാശ വാദങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം. അയേണ്‍ ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവര്‍ത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രാഈല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സര്‍ക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.
ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിവസവും പുറത്തുവരുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ ചോരുമെന്ന ഭയത്താല്‍ രഹസ്യരേഖകള്‍ പല ഇസ്രാഈലി മന്ത്രിമാര്‍ക്കും നല്‍കുന്നില്ലെന്ന പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രാഈലി പത്രമായ ഇസ്രാഈല്‍ ഹയോം ആണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്കൂള്‍ വാഹനങ്ങളിൽ തോന്നും പടി കുട്ടികളെ കൊണ്ട് പോവാൻ അനുവദിക്കില്ല :സുരക്ഷ നിർദ്ദേശങ്ങളുമായി എംവിഡി